A B C D E F G H I J K L M N O P Q R S T U V W X Y Z

Ennu Ninte Moideen  -  Iruvanji puzha


(ഹമ്മിങ്ങ്)
ഇരുവഞ്ഞി പുഴപ്പെണ്ണേ...
കിളിപ്പെണ്ണേ.. മൊഞ്ചത്തിപ്പെണ്ണേ..
ഇന്നോളം കണ്ടതെന്തേ... കേട്ടതെന്തേ...
ചൊല്ലെടി പൊന്നേ..
രാവോരം പന്തലിട്ടേ..
ഈ പെണ്ണു കാണാൻ മഴക്കാറു വന്നേ...

ഇരുവഞ്ഞി പുഴപ്പെണ്ണേ...
കിളിപ്പെണ്ണേ.. മൊഞ്ചത്തിപ്പെണ്ണേ..

ആമ്പലപ്പൂങ്കുല മാറത്തു വിരിയുന്നു
പൊടിമീനും പായുന്നുണ്ടേ.... ഹേയ്...
ആമ്പലപ്പൂങ്കുല മാറത്തു വിരിയുന്നു
പൊടിമീനും പായുന്നുണ്ടേ....
ആക്കവും താക്കവും നോക്കൂലാ...
മാനം വാർപ്പിടും പിരിശത്താലേ...
ഒന്നു കാണാൻ.. വെമ്പലൊണ്ടേ...
കുന്നിറങ്ങും കുളിരേ....ഹേയ്....

ഇരുവഞ്ഞി പുഴപ്പെണ്ണേ...
കിളിപ്പെണ്ണേ.. മൊഞ്ചത്തിപ്പെണ്ണേ..
ഇന്നോളം കണ്ടതെന്തേ... കേട്ടതെന്തേ...
ചൊല്ലെടി പൊന്നേ.. ഹേയ്....

ആയിരം കാലടിപ്പാട് തലോടുന്ന
കടവത്തെ പൂഴിമണ്ണേ....
കാതിലു നീരലയോതിയ കാരിയം
നീയൊന്നു പറഞ്ഞു തായോ....
കണ്ണു ചിന്നും... മിന്നലൊണ്ടേ...
ഉള്ളുണർന്നോ മഴയേ.... ഹേയ്...

ഇരുവഞ്ഞി പുഴപ്പെണ്ണേ...
കിളിപ്പെണ്ണേ.. മൊഞ്ചത്തിപ്പെണ്ണേ..
ഇന്നോളം കണ്ടതെന്തേ... കേട്ടതെന്തേ...
ചൊല്ലെടി പൊന്നേ..
രാവോരം പന്തലിട്ടേ..
ഈ പെണ്ണു കാണാൻ മഴക്കാറു വന്നേ... ഹേയ്...

ഇരുവഞ്ഞി പുഴപ്പെണ്ണേ...
കിളിപ്പെണ്ണേ.. മൊഞ്ചത്തിപ്പെണ്ണേ.. ഹേയ്....