A B C D E F G H I J K L M N O P Q R S T U V W X Y Z

Ennu Ninte Moideen  -  Kannondu Chollanu


കണ്ണോണ്ട്​ ചൊല്ലണു ... മിണ്ടാണ്ടു മിണ്ടണ്.. ​
പുന്നാര പനംതത്ത ദൂരെ
ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്...​
പഞ്ചാരപ്പനം തത്ത കൂടെ..
പൂവരശിൻ ചില്ലയൊന്നിൽ കിളിരണ്ടും കൂടണഞ്ഞേ .. ഹോയ് ​..
​മാരിവില്ലിൻ തേരിറങ്ങി മഴവന്നു കൂട്ടിരുന്നേ.. മഴ വന്നു കൂട്ടിരുന്നേ..

ആറ്റിറമ്പും​ പൂവരമ്പും ..
വീശും കാറ്റിൻ കാതിൽ ഏതോ കാര്യം ചൊല്ലീ മെല്ലേ...
ആർത്തു പെയ്തൂ ആദ്യാനുരാഗം ...
മീട്ടുമേതോ പാട്ടെന്ന പോലെ ..
ആ മലയിലീമലയിലാടിമുകിലോടി വരുമീപ്പുഴയിൽ തേടുമൊരു കന്നിപ്പെണ്ണായ് ...
മഴനിലാവു പൊയ്കപോലെ ​ തിങ്കളേതോ തോണി പോലെ..

​​കണ്ണോണ്ട്​ ചൊല്ലണു... മിണ്ടാണ്ടു മിണ്ടണ്.. ​
പുന്നാര പനംതത്ത ദൂരെ

ഓർത്തതെന്തേ.. കാത്തതെന്തേ..
അല്ലിപ്പൊൽത്താമരേ .. നിന്റെ
ചുണ്ടിൽ തേനൂറവേ..
ആർക്കു വേണ്ടീ കാതോർത്തു നിന്നു..
രാവുറങ്ങാതീറൻ നിലാവിൽ...
ആ കടവിലീക്കടവിലാളുമൊരു തോണി തരുമീപ്പൂഴലാകെയൊരു തണ്ണീർത്താളം ..
ഒരേ കിനാവിൽ വീണ പോലെ ഒഴുകിയെങ്ങോ പോണപോലെ...

കണ്ണോണ്ട്​ ചൊല്ലണു... മിണ്ടാണ്ടു മിണ്ടണ്.. ​
പുന്നാര പനംതത്ത ദൂരെ .. ദൂരെ
ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്...​
പഞ്ചാരപ്പനം തത്ത കൂടെ..
പൂവരശിൻ ചില്ലയൊന്നിൽ കിളിരണ്ടും കൂടണഞ്ഞേ .. ഹോയ് ​..
​മാരിവില്ലിൻ തേരിറങ്ങി മഴവന്നു കൂട്ടിരുന്നേ.. മഴ വന്നു കൂട്ടിരുന്നേ..