A B C D E F G H I J K L M N O P Q R S T U V W X Y Z

Vellam  -  Kannaadikkoottile swapnangal


കണ്ണാടിക്കുട്ടിലെ സ്വപ്നങ്ങള്‍
കൈയ്യെത്താക്കൊമ്പിലെ പുഷ്പങ്ങള്‍
കാലപ്രവാഹത്തിന്‍ ഓളങ്ങളില്‍പ്പെട്ട്
കാണാതെ പോകുന്നു ജീവിതങ്ങള്‍..

കാണായ ലോകങ്ങള്‍ പങ്കുവെയ്ക്കാം
കരളിലെ കണ്ണിരു മൂടിവെയ്ക്കാം
കണ്ണുനീരാറ്റിന്റെ കരയുടെ തേങ്ങല്‍
കടല്‍ മാത്രമൊരുപക്ഷേ കേട്ടിരിയ്ക്കാം..

ആദ്യം മദിച്ചു കുതിച്ചൊഴുകും
ആറും മനസ്സും വരണ്ടുപോകും
ആറു ഋതുക്കളും വന്നുപോയാലും
നീറും ഹൃദയങ്ങള്‍ ബാക്കിയാകും...