A B C D E F G H I J K L M N O P Q R S T U V W X Y Z

Athiraathram  -  kanikal niranjorungee


കണികള്‍ നിറഞ്ഞൊരുങ്ങീ
മണമോലും കാറ്റു വീശീ (കണീകള്‍..)
ഒരു വസന്തം വാതില്‍ തുറന്നൂ
ഉള്ളില്‍ ഉണരുന്ന സ്വരങ്ങളില്‍
ഉതകുന്ന ശ്രുതിയില്‍
കളമൊഴി പാടാത്ത കിളികളുണ്ടോ
(കണികള്‍...)

കൂട്ടിന്നൊരിണക്കിളി വന്നു
കാറ്റത്തൂഞ്ചലാടി
നീ കൂടെ വിളയാടാന്‍ പോരുന്നില്ലേ ?
നാമാരെന്നറിയതെ
നാണം മറച്ചു വച്ചു
ആനന്ദം നുകരാന്‍ വായോ
പൂവല്‍ കുരലില്‍ തേനൊളി ചൊല്ലില്‍
നീ വീണ്ടും പാടാന്‍ വരൂ
(കണികള്‍..)

പൂവിട്ട വസന്ത ശ്രീ വില്ലില്‍
വര്‍ണ്ണം വാരി വീശി
തോരാതെ മധു തൂകും ഈ വേളയില്‍
ആരോരും നിനയതെ അന്യോന്യം അറിഞ്ഞു നാം
ഈ ഇളം തണലില്‍ ചേരാം
കൊക്കില്‍ കൊക്കുരുമ്മി ഒട്ടിയിരുന്നുകൊണ്ടു
എന്തെല്ലാം കൈമാറും നാം
(കണികള്‍..)