A B C D E F G H I J K L M N O P Q R S T U V W X Y Z

Mahabali  -  Sougandhikangal vidarnnu, sakhiyude kaarkoonthalaninju


സൗഗന്ധികങ്ങള്‍ വിടര്‍ന്നു
സഖിയുടെ കാര്‍ക്കൂന്തലണിഞ്ഞു
മാനസസരസ്സിലെ മണിയരയന്നങ്ങള്‍
ആലിംഗനങ്ങളിലോ...
ഈ സൗരഭം എവിടെ നിന്നോ?

സൗഗന്ധികങ്ങള്‍ വിടര്‍ന്നു
മദനന്‍റെ മാരിവില്ലുണര്‍ന്നു
മാനസസരസ്സിലെ മണിയരയന്നങ്ങള്‍
ആലിംഗനങ്ങളിലോ...
ഈ സൗരഭം എവിടെ നിന്നോ?

അമരാവതിയിലും അളകാപുരിയിലും
അനുരാഗവസന്തമായ്...
ഇതളോതിളള്‍‌ചൂടും പൂവുകള്‍ക്കെല്ലാം
ഇണയെ തേടാന്‍ ദാഹമായ്...
ഈ ശലഭം അരികിലില്ലേ?

(സൗഗന്ധികങ്ങള്‍)

യമുനാതടത്തിലെ അഭിരാമവനികയില്‍
മധുരാഗസുഗന്ധമായ്...
ഋതുഭേദമറിയാതെ ഈ തളിരടിയില്‍ ഞാന്‍
കൊഴിയും പൂജാമലരായ്...
ഈ പരിമളം എവിടെനിന്നോ?

(സൗഗന്ധികങ്ങള്‍)