A B C D E F G H I J K L M N O P Q R S T U V W X Y Z

Thacholi Ambu  -  Makaramaasa pournamiyil madhumaasa poomazhayil


മകരമാസ പൌര്‍ണ്ണമിയില്‍ മധുമാസ പൂമഴയില്‍
കണ്ണഞ്ചും മലനാട്ടു മേള ഈ പൊന്നിയത്തൊരുത്സവ വേള
ഇന്നു പൊന്നിയത്തൊരുത്സവ വേള
(മകരമാ‍സപൌര്‍ണ്ണമിയില്‍......)

ഏഴാണ്ടിലൊരിക്കല്‍.....എഴുന്നള്ളും മേള.....
ഏഴാണ്ടിലൊരിക്കല്‍ എഴുന്നള്ളും മേള
ഏഴുകരക്കാരൊന്നായ് ചേരുന്ന മേള
(ഏഴാണ്ടിലൊരിക്കല്‍........)
വേണാട്ടുകാരേ... തുളുനാട്ടുകാരേ...
കോലത്തിരിനാട്ടുകാരേ.. മയ്യഴിക്കാരേ...
വായ്ക്കുരവയുമായ് വരുന്നു ഞങ്ങള്‍
ഓ........
നിങ്ങളെ വരവേല്‍ക്കാന്‍ വരുന്നു ഞങ്ങള്‍
വായ്ക്കുരവയുമായ് വരുന്നു ഞങ്ങള്‍
നിങ്ങളെ വരവേല്‍ക്കാന്‍ വരുന്നു ഞങ്ങള്‍
ആ..ആ....ലലലലല.....ലലലല...
ആ....ആ...ലലലല....

മകരമാസപൌര്‍ണ്ണമിയില്‍ മധുമാസ പൂമഴയില്‍
കണ്ണഞ്ചും മലനാട്ടു മേള ഈ പൊന്നിയത്തൊരുത്സവ വേള
ഇന്നു പൊന്നിയത്തൊരുത്സവ വേള

കൊട്ടും കുരവയുമായ്...കൊണ്ടാടും മേള...
കൊട്ടും കുരവയുമായ് കൊണ്ടാടും മേള
ഏഴഴകും ഒന്നിക്കാന്‍ എത്തുന്ന മേള
(കൊട്ടും കുരവയുമായ്.....)
പൊന്നിയത്തുകാരേ... പുതുപ്പണക്കാരേ...
വള്ളുവനാട്ടുകാരേ... വീരന്മാരേ...
മലര്‍മാലയുമായ് വരുന്നു ഞങ്ങള്‍
നിങ്ങളെ എതിരേല്‍ക്കാന്‍ വരുന്നു ഞങ്ങള്‍ ഹൊയ്
മലര്‍മാലയുമായ് വരുന്നു ഞങ്ങള്‍
നിങ്ങളെ എതിരേല്‍ക്കാന്‍ വരുന്നു ഞങ്ങള്‍
ആ..ആ....ലലലലല.....ലലലല...
ആ....ആ...ലലലല....

മകരമാസ പൌര്‍ണ്ണമിയില്‍ മധുമാസ പൂമഴയില്‍
കണ്ണഞ്ചും മലനാട്ടു മേള ഈ പൊന്നിയത്തൊരുത്സവ വേള
ഇന്നു പൊന്നിയത്തൊരുത്സവ വേള
(മകരമാസപൌര്‍ണ്ണമിയില്‍......)