A B C D E F G H I J K L M N O P Q R S T U V W X Y Z

Kaayamkulam Kochunni   -  Aattuvanchi kadavil vechu annu ninne kandappol


കടവില്‍വച്ചു അന്നു നിന്നെ ഞാന്‍ കണ്ടപ്പോള്‍
പാട്ടുവന്നതു പവിഴച്ചുണ്ടില്‍ പാതി നിര്‍ത്തിയതെന്താണു?
തളിരുമരം ചോട്ടില്‍ വച്ചു തുളസിവെറ്റില നുള്ളുമ്പോള്‍ (2)
വളകിലുക്കി വഴിയിലെന്നെ വിളിച്ചു നിര്‍ത്തിയതെന്താണു ?(ആറ്റുവഞ്ചി..)

വിരുന്നു വന്നപ്പ അറയില്‍ നിന്നും
വിരിഞ്ഞ താമര കണ്ണാലെ
ഒളിഞ്ഞു നോക്കി ഒരു പുതിയ കഥ പാറഞ്ഞതെന്താണു ?
കഥ പറഞ്ഞതെന്താണു ? (ആറ്റുവഞ്ചി..)

കാറ്റു വന്നെന്റെ കതകില്‍ തള്ളുമ്പോള്‍
ഓര്‍ത്തു ഞാന്‍ നിന്റെ കാലൊച്ച
കാട്ടുചെമ്പകം പൂത്തു നില്‍ക്കുമ്പോള്‍ ഓര്‍ക്കും നിന്നുടെ പൂമേനി
ഓര്‍ക്കും നിന്നുടെ പൂമേനി

പാട്ടിലെന്നെ പിടിച്ചു വച്ചതു
നാട്ടിലൊക്കെ പാട്ടായ്‌
പട്ടു തട്ടവും ഇട്ടൊരുനാള്‍ കൂടെ വരൂ കൂട്ടായ്‌
കൂടെ വരൂ കൂട്ടായി.. (ആറ്റുവഞ്ചി..)