A B C D E F G H I J K L M N O P Q R S T U V W X Y Z

Pazhassi Raja  -   chirakattu veenoru kochu thumbee


ചിറകറ്റു വീണൊരു കൊച്ചുതുമ്പീ
വയനാടന്‍ കാട്ടിലെ കൊച്ചുതുമ്പീ
ഇവിടെപ്പിരിഞ്ഞാലും പ്രാണന്‍ പൊഴിഞ്ഞാലും
ഇനിയുമൊരിക്കല്‍ നാമൊന്നു ചേരും

കാറ്റത്തുവെച്ച വിളക്കുപോലെ
കാലത്തുദിച്ച നിലാവുപോലെ
ജയിലഴിക്കുള്ളിലെന്‍ ജീവന്റെ ജീവനെ
കണികാണും നേരം കരഞ്ഞുപോകും

കരയല്ലേ പിടയല്ലേ കൊച്ചുതുമ്പീ
കണ്ണുനീര്‍ക്കാട്ടിലെ കൊച്ചുതുമ്പീ
ഇണപിരിയാതെ നാമൊന്നിച്ചു വാഴുവാന്‍
ഇണപിരിയാതെ നാം ഒരുമിച്ചു വാഴുവാന്‍
ഇനിയത്തെ ജന്മത്തില്‍ ഒന്നുചേരും

ജാതകം നോക്കാതെ ജാതിയും നോക്കാതെ
ജീവിതസ്വപ്നങ്ങള്‍ ഒന്നുചേര്‍ന്നു
ചിതയിലടിഞ്ഞാലും ചാരമായ് തീര്‍ന്നാലും
ഹൃദയബന്ധങ്ങള്‍ നശിക്കുകില്ലാ

കാറ്റത്തുവെച്ച വിളക്കുപോലെ
കാലത്തുദിച്ച നിലാവുപോലെ
ജയിലഴിക്കുള്ളിലെന്‍ ജീവന്റെ ജീവനെ
കണികാണും നേരം കരഞ്ഞുപോകും