A B C D E F G H I J K L M N O P Q R S T U V W X Y Z

Banaras  -  shivagange...


ശിവഗംഗേ...
ശിവഗംഗേ ശിലാഗംഗേ
ശ്യാമസാന്ധ്യ ഗംഗേ
ത്രികാല മോക്ഷഗംഗേ
ശിവഗംഗേ ...

പറന്നു തളര്‍ന്നൊരു പ്രാവിന്റെ തൂവല്‍
പ്രാണസങ്കടമായ് ഞാന്‍ നല്‍കാം
ആത്മദലാഞ്ജലി സ്വീകരിക്കൂ ഈ
ശ്രാവണ മേഘപരാഗം - എന്റെ
ആരതി ദീപമരാളം
(ശിവഗംഗേ ...)

വരുമൊരു ജന്മമാം ഇരുള്‍‍മഴക്കൂട്ടില്‍
ധ്യാനവിലോലനായ് ഞാന്‍ നില്‍ക്കാം
ഈറനണിഞ്ഞൊരു കണ്ണുകളാല്‍
ഈ ആര്‍ദ്രമാം ശ്രീബലി നല്‍കാം - നിന്റെ
പ്രണയത്തിന്‍ പ്രാര്‍ത്ഥനയാകാം
(ശിവഗംഗേ...)