A B C D E F G H I J K L M N O P Q R S T U V W X Y Z

Amaram  -  Hridaya raaga thanthri meetti snehageethamekiyum..


ഹൃദയരാഗതന്ത്രി മീട്ടി സ്‌നേഹഗീതമേകിയും
കര്‍മ്മഭൂമി തളിരിടുന്ന വര്‍ണ്ണമേകിയും
നമ്മില്‍ വാഴും ആദിനാമം ഇന്നു വാഴ്‌ത്തിടാം

(ഹൃദയരാഗ)

ഞങ്ങള്‍ പാടുമീ സ്വരങ്ങള്‍ കീര്‍ത്തനങ്ങളാകണേ
ചോടുവയ്‌ക്കുമീ പദങ്ങള്‍ നൃത്തലോലമാകണേ
കുഞ്ഞുവീടിനുള്‍ക്കളങ്ങള്‍ സ്വര്‍ഗ്ഗമാകണേ
അമ്മ നല്‍കും ഉമ്മപോലും അമൃതമാകണേ
പൂര്‍ണ്ണമീ ചരാചരങ്ങള്‍ ഗുരുവരങ്ങളാകണേ

(ഹൃദയരാഗ)