A B C D E F G H I J K L M N O P Q R S T U V W X Y Z

Akashadoothu  -  Raappaadee kezhunnuvo


രാപ്പാടീ കേഴുന്നുവോ? രാപ്പൂവും വിട ചൊല്ലുന്നുവോ?
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍
താരാട്ടുപാടുന്നതാരോ?
രാപ്പാടീ...........

വിണ്ണിലെ പൊന്‍ താരകള്‍ ഓരമ്മപെറ്റോരുണ്ണികള്‍
അവരൊന്നുചേര്‍ന്നോരങ്കണം നിന്‍ കണ്ണിനെന്തെന്തുത്സവം
കന്നിത്തേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍
രാപ്പാടീ...........

പിന്‍ നിലാവും മാഞ്ഞുപോയ് നീ വന്നു വീണ്ടും ഈവഴി
വിടചൊല്ലുവാനായ് മാത്രമോ നാമൊന്നുചേരും ഈ വിധം
അമ്മപ്പൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങോ പോയിനി
അവരൊന്നു ചേരില്ലേ?
രാപ്പാടീ.......