A B C D E F G H I J K L M N O P Q R S T U V W X Y Z

Pattinte Palazhi  -  Ammakkuruvee kuruvee


അമ്മക്കുരുവീ കുരുവീ അമ്മിണിക്കുരുവീ
പൊന്മണിക്കതിര്‍ കൊക്കിലേന്തി
കുഞ്ഞിരിക്കും കൂടണയാന്‍
അഞ്ജനക്കുരുവീ കുരുവീ പറന്നുവായോ

നീവരും വഴി നൊന്തുപാടും മുളംകാടുണ്ടോ?
നീയതിന്റെ പാട്ടൊരെണ്ണം പഠിച്ചുവായോ
നീവരും വഴി തെന്നല്‍ മേയും തേന്മാവുണ്ടോ?
മാവിലൂഞ്ഞാലാടും ഉണ്ണിക്കനികളുണ്ടോ?

മഴവില്ലിന്നഴകുള്ള പൂക്കളുണ്ടോ -പൂ
മഴപെയ്താല്‍ കിളിര്‍ക്കുന്ന കിനാക്കളുണ്ടോ?
അമ്മക്കുരുവീ...........

വിണ്ണിലെ പൊന്നുരുളിയില്‍ പാല്‍പ്പായസം വച്ചു
മണ്ണിലെ പൂക്കിടാങ്ങള്‍ക്കത് പകര്‍ന്നുവച്ചു
കാത്തിരിക്കുമൊരമ്മയുണ്ടോ നീവരും വഴിയില്‍
രാത്രിമുല്ലകള്‍ വാസനത്തിരി കൊളുത്തും നടയില്‍
ഇരുള്‍ വീണു കുളുര്‍മഞ്ഞും കൂടെവന്നൂ -പൂ
ങ്കുരുവീ നിന്‍ മണിക്കുഞ്ഞും മയക്കമായോ?