A B C D E F G H I J K L M N O P Q R S T U V W X Y Z

Josettante Hero  -  Karakana kadale nin nirametho parayamo


കര കാണാകടലേ നിന്‍ നിറമേതോ പറയാമോ
ഇരുളല വരയും നിശയുടെ നിറമോ
ഉദയാകാശ ഹേമ രാഗമോ

കരകാണാകടലേ നിന്‍ നിറമേതോ പറയാമോ
ഇരുളല വരയും നിശയുടെ നിറമോ
ഉദയാകാശ ഹേമ രാഗമോ

(കര കാണാകടലേ.......... പറയാമോ )

തിരകള്‍ മാറത്തു ശ്വാസവേഗമായ്‌
ഉയരും താഴുമീ തീരഭൂമിയില്‍
അകലെ പായ് വഞ്ചിയെന്ന പോലവേ
സ്മൃതികള്‍ ചാഞ്ചാടി നീന്തി നീങ്ങവേ
ഓരോ സായാഹ്നം ചായം പൂശുമ്പോള്‍
ഏതോ രാക്കോലം വാനം തീര്‍ക്കുമ്പോള്‍
പലനിറമാർന്നതല്ലയോ..........

(കര കാണാകടലേ.......... പറയാമോ )

അകമേ തീരാത്ത പവിഴമുത്തുകള്‍
പുറമേ കാണാത്ത ചുഴികള്‍ നോവുകള്‍
വെറുതെ മായുന്ന പാദമുദ്രകള്‍
മണലില്‍ മൂടുന്ന മൺചിരാതുകൾ
കാലം പീലിക്കൈ വീശും ജാലത്താല്‍
തീരാദാഹങ്ങള്‍ മായാ മോഹങ്ങള്‍
പലനിറമാർന്നതല്ലയോ..........

കര കാണാകടലേ നിന്‍ നിറമേതോ പറയാമോ
ഇരുളല വരയും നിശയുടെ നിറമോ
ഉദയാകാശ ഹേമ രാഗമോ
കര കാണാകടലേ നിന്‍ നിറമേതോ പറയാമോ