A B C D E F G H I J K L M N O P Q R S T U V W X Y Z

Pedithondan  -  Iniyee manjil nanayaan poove ithalukalundo kayyil


ഇനിയീ മഞ്ഞിൽ നനയാൻ പൂവേ ഇതളുകളുണ്ടോ കൈയ്യിൽ
ഇനിയീ മഞ്ഞിൽ നനയാൻ പൂവേ ഇതളുകളുണ്ടോ കൈയ്യിൽ
ഇനിയീ കാറ്റിൽ ഉതിരാൻ മാത്രം പൂമ്പൊടിയുണ്ടോ ചുണ്ടിൽ...
ഇനിയീ മഞ്ഞിൽ നനയാൻ പൂവേ ഇതളുകളുണ്ടോ കൈയ്യിൽ...

എന്നോ വറ്റിവരണ്ടൊരാ പുഴയിൽ പഴയ സ്വപ്നങ്ങൾ മയങ്ങി.. (2)
നീളേ പരക്കും മണൽവിരിത്തട്ടിൽ തെല്ലു മിഴിനീരു കണ്ടു...

ഇനിയീ മഞ്ഞിൽ നനയാൻ പൂവേ ഇതളുകളുണ്ടോ കൈയ്യിൽ...

കളിയാട്ടങ്ങൾ തുള്ളിയുറഞ്ഞൊരു കാവിൻ വിളക്കോ കെടുത്തി.. (2)
ഈ ഇലച്ചാർത്തുകൾ വാടിവീണാലിനി കാവെന്ന കാവ്യം ഒടുങ്ങി...
കാവെന്ന കാവ്യം ഒടുങ്ങി...

ഇനിയീ മഞ്ഞിൽ നനയാൻ പൂവേ ഇതളുകളുണ്ടോ കൈയ്യിൽ...

പച്ചിലക്കിളികൾ രാപ്പാർത്തിരുന്നൊരു പൂമരച്ചില്ലകൾ കരിഞ്ഞു.. (2)
ഒരു കിളിക്കൂട് നിലം പതിക്കുമ്പോൾ കാവിൻ നോവുകൾ തേങ്ങി..
കാവിൻ നോവുകൾ തേങ്ങി...

ഇനിയീ മഞ്ഞിൽ നനയാൻ പൂവേ ഇതളുകളുണ്ടോ കൈയ്യിൽ
ഇനിയീ കാറ്റിൽ ഉതിരാൻ മാത്രം പൂമ്പൊടിയുണ്ടോ ചുണ്ടിൽ...
ഇനിയീ മഞ്ഞിൽ നനയാൻ പൂവേ ഇതളുകളുണ്ടോ കൈയ്യിൽ...