A B C D E F G H I J K L M N O P Q R S T U V W X Y Z

Nakhakshathangal  -  Vreelaa bharithayaayi veendumoru


വ്രീളാ ഭരിതയായ്
വീണ്ടുമൊരു പുലര്‍വേള
കണ്‍ ചിമ്മിയുണര്‍ന്നു
പൂവും പ്രസാദവും നീട്ടി നില്കുമ്പോഴും
ഏതോ വിഷാദം വിതുമ്പി
നെഞ്ചിലേതോ വിഷാദം വിതുമ്പി
ഒന്നാ വിരല്‍ തൊട്ട മാത്രയില്‍
മന്‍കുടം പൊന്‍ മണി തമ്പുരുവായ്
ഉഷസന്ധ്യതന്‍ സംഗീതമായ്
ഉഷസന്ധ്യതന്‍ സംഗീതമായ്

ഹൃദയത്തിന്‍ കണി പിഴിഞ്ഞ ചായത്തില്‍
എഴുതിയ ചിത്രം മുഴുമിചില്ലല്ലോ
മുഖം വരക്കുവാന്‍ മുതിരുമ്പോള്‍
രണ്ടുമുഖങ്ങള്‍ ഒന്നൊന്നായ് തെളിയുന്നു മുന്നില്‍
വിരലുകള്‍ കത്തും തിരികള്‍ ആവുന്നു
ഒരു ചിത നെഞ്ചില്‍ എറിഞ്ഞുകാലുന്നു

ഒരു നിശാഗന്ധി പൊളിയും യമംയ്
ഒരു മൌനം തേടി മൊഴികള്‍ യാത്രയായ്
ഒരു മൌനം തേടി മൊഴികള്‍ യാത്രയായ്