A B C D E F G H I J K L M N O P Q R S T U V W X Y Z

Mazha Peyyunnu Maddalam Kottunnu  -  thumbi manchaleri vaa


തുമ്പീ മഞ്ചലേറി വാ കൊഞ്ചും തിങ്കളായി വാ
എന്നില്‍ രോമാഞ്ചം നിന്നില്‍ ആവേശം
നമ്മില്‍ പൂക്കാലം പ്രിയവേദിയില്‍
പെണ്ണേ പെണ്ണാളേ കണ്ണേ കണ്ണാളേ
കൊഞ്ചും നിന്‍‌കനവില്‍ വരു വരു സഖി വരു
കുളിരായി വാ
തുമ്പി മഞ്ചലേറി വാ.....

ലാലാ..........ലാലാ....
താളം കിലുകിലു താളം
നാദം ധിമിധിമി നാദം
എന്നും എന്നുള്ളില്‍ ഉണരുന്ന സ്വപ്നം
എന്നും നിന്നുള്ളില്‍ നിറയുന്ന രൂപം
മധുരം നിറഞ്ഞീടുമോ? ചഷകം പതഞ്ഞീടുമോ?
തുമ്പീ മഞ്ചലേറി വാ....

ലാലാ... ലാലാ....
നുരയും കിനുകിനു നുരയും
ലഹരി നിറനിറ ലഹരി
എന്നും മുന്തിരി പൂക്കുന്ന കാറ്റില്‍
എന്നും ആടുന്ന ആലസ്യനൃത്തം
യാമം കുളിരാകുമോ? നീയീ പൂവാകുമോ?