A B C D E F G H I J K L M N O P Q R S T U V W X Y Z

Lisammayude Veedu  -  Ziyon Manavaalan ...


യേശുവിൻ സ്തുതി പാടാം ഹാലേലുയ്യ ഹാലേലുയ്യ
യേശുവിൻ സ്തുതി പാടാം
സീയോൻ മണവാളൻ യേശുരാജരാജൻ
സഞ്ചാരിയെൻ ജീവന്റെ നാഥൻ (2)

മതിയായവനെ മൽപ്രിയനേ
സ്തുതി ചെയ്യുക നീ മനമേ (2)
മുൻമഴയും നീയല്ലേ.. പിൻമഴയും നീയല്ലേ
ഹല്ലേലുയ്യാ പാടി നിന്നെ വാഴ്ത്തിടുന്നിതാ..(സീയോൻ)

തിന്മകളാൽ ഞാൻ ഇന്നോളമെന്നും
മുള്ളിൻ കിരീടം തന്നെങ്കിലും (2)
എന്റെ ജീവജലമായ് എന്റെ രക്ഷകനുമായ് (2)
സ്നേഹമായൂറുന്ന ദൈവസുതനേ..(സീയോൻ)

പാപങ്ങളെല്ലാം മുള്ളാണിയായ് നിൻ
കൈവെള്ള തന്നിൽ താന്നെങ്കിലും(2)
പാപ ശാപമൊഴിയാൻ
സൗഖ്യം എന്നിൽ വരുവാൻ(2)
നന്മയുമായ് വന്ന നല്ലിടയനേ.. (സീയോൻ)