A B C D E F G H I J K L M N O P Q R S T U V W X Y Z

Olangal  -  vezhambal kezhum venalkkudeeram nee


വേഴാമ്പൽ കേഴും....
വേനൽ കുടീരം....
വേഴാമ്പൽ കേഴും വേനൽ കുടീരം നീ
ഏകകിനീ നിന്നോർമ്മകൽ
എതോ നിഴൽ ചിത്രങ്ങളായ്‌ (വേഴാമ്പൽ)

ഈ വഴി ഹേമന്തം എത്ര വന്നു
ഈറനുടുത്തു കൈ കൂപി നിന്നു
എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ
പുഷ്പ പാത്രങ്ങളിൽ തേൻ പകർന്നു
മായിക മോഹമായ്‌ മാരിവിൽ മാലയായ്‌
മായുന്നുവോ മായുന്നുവോ
ഓർമ്മകൾ കേഴുന്നുവോ
(വേഴാമ്പൽ)

ജീവനിൽ കണ്ണുനീർ വാറ്റി വയ്ക്കും
ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും
ജീവിതം തുള്ളിത്തുടിച്ചു നിൽക്കും
പൂവിതൾത്തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകൾ വാടി വീണാലുമീ
വാടികളിൽ വണ്ടുകളായ്‌ ഓർമ്മകൾ പാറുന്നുവോ
(വേഴാമ്പൽ)