A B C D E F G H I J K L M N O P Q R S T U V W X Y Z

Swaami Ayyappan  -  Thedi varum kannukalil odiyethum swami


തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി
തിരുവിളക്കിന്‍ കതിരോളിയില്‍ കുടിയിരിക്കും സ്വാമി
വാടി വീഴും പൂവുകളില്‍ തുയിലുനര്‍ത്തും സ്വാമി
വെള്ളി മണി ശ്രീകോവിലില്‍ വാണരുളും സ്വാമി
അയ്യപ്പാ സ്വാമി അയ്യപ്പാ സ്വാമി

വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ
പരാശക്തിയും നീ ബുധനും നീ അയ്യപ്പസ്വാമി
കാലവും നീ പ്രകൃതിയും നീ കാരണവും നീ
എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍
അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി
( തേടി )
നീട്ടി നില്‍ക്കും കൈകളില്‍ നീ നിധി തരില്ലേ
എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ
ആറ്റു നോറ്റു ഞങ്ങള്‍ വരും നിന്‍ തിരു നടയില്‍
എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍
അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി
( തേടി )