A B C D E F G H I J K L M N O P Q R S T U V W X Y Z

Adharvam  -  Ambilikalayumneerum


അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന
തമ്പുരാന്‍റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ
ഭഗവതിയെ തുണയരുളൂ... ശ്രീപാര്‍വ്വതി വരമരുളൂ...
പനിമലയ്ക്കൊരു മകളേ ഗണപതിത്തിരുതായേ...
മണിമുറ്റത്തൊരുണ്ണിക്കാല്‍ കണികാണാന്‍ വരമരുളൂ
(അമ്പിളിക്കലയും)

തമ്പുരാട്ടിയ്ക്കണിയുവാന്‍ എന്തും പൂക്കൊടവിരിഞ്ഞു
തൃത്താപ്പൂ തൃക്കറുക ചെത്തിപ്പൂക്കൊടവിരിഞ്ഞു
എന്തെല്ലാം കാണിയ്ക്ക... എന്തെല്ലാം കാണിയ്ക്ക...
ചെമ്പഴുക്ക താംബൂലം ചെമ്പട്ടും കുങ്കുമവും
പൊന്‍‌കരിമ്പും പൊരിമലരും...
(അമ്പിളിക്കലയും)

പഞ്ചാഗ്നിനടുവിലും അഞ്ചാതെ നിന്നൊരമ്മ
മുക്കണ്ണന്‍മുമ്പിലൊരു പൊല്‍തിങ്കള്‍ത്തിടമ്പായി
പത്തു പൂവും ചൂടിയമ്മ ചോന്ന പട്ടുമുടുത്തമ്മ
നൃത്തമാടും ഭഗവാന്‍റെ പാതിമെയ്യായ്‌ മാറിയമ്മ
(അമ്പിളിക്കലയും)