A B C D E F G H I J K L M N O P Q R S T U V W X Y Z

Mudiyanaya Puthran  -  onathumbee onathumbee


ഓണത്തുമ്പീ ഓണത്തുമ്പീ
ഓടിനടക്കും വീണക്കമ്പി

നീരാടാൻ പൂങ്കുളമുണ്ടേ
നൃത്തമാടാൻ പൂക്കളമുണ്ടേ
പൂ ചൂടാൻ പൂമരമുണ്ടേ
പുതിയൊരു രാഗം മൂളെടി തുമ്പി
(ഓണത്തുമ്പീ)

ആറ്റിന്നക്കരെയൊടേണ്ടാ
ആമ്പൽപ്പൂവിനു നോമ്പാണ്‌
വിണ്ണിൽ ചന്ദ്രിക പൊന്തും വരെയും
കണ്ണുമടച്ചു തപസ്സാണ്‌ (ഓണത്തുമ്പീ)

പച്ചമുരിക്കിൽ കയറേണ്ടാ
പഴനിയിൽ പോവാൻ വൃതമാണ്‌
വാർമഴവില്ലിൻ കാവടിയേന്തി
കാവിയുടുക്കാൻ വൃതമാണ്‌ (ഓണത്തുമ്പീ)