A B C D E F G H I J K L M N O P Q R S T U V W X Y Z

School Master  -  Zindabaad Zindabaad ...


സിന്ദാബാദ് സിന്ദാബാദ്
വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്

ഒരു നാട്ടുകാര്‍ ഒരു വീട്ടുകാര്‍
ഒരുമിച്ചു ചേരുക നാം
ഒരു മന്ദിരം ഗുരുമന്ദിരം
പുതുമണ്ണിലുയര്‍ത്തുക നാം
ഒരു നാട്ടുകാര്‍

ഇവിടെ വെളിച്ചം വീശിയഗോപുരമിടിഞ്ഞു
മണ്ണിലടിഞ്ഞു
നിലത്തെഴുത്തിനിരുത്തിയ
ഗുരുകുലമെരിഞ്ഞുവീണുതകര്‍ന്നു
ഇരുള്‍മൂടി നാടാകെ
വെളിച്ചമേ നീ പോകരുതേ
വെളിച്ചമേ നീ പോകരുതേ
നീ പോകരുതേ .. നീ പോകരുതേ
ഒരു നാട്ടുകാര്‍

ഇവിടെ ഇരുട്ടിന്‍ കൈകളുയര്‍ത്തിയ
കറുത്തകൊടികള്‍ക്കെതിരെ
പടുത്തുയര്‍ത്തുക പാറകള്‍ കൊണ്ടൊരു
വിളക്കുമാളിക നമ്മള്‍
ഒരു നാട്ടുകാര്‍