A B C D E F G H I J K L M N O P Q R S T U V W X Y Z

Unniyarcha  -  urangaathentunnee urangaathentunnee


ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ
പകവീട്ടാന്‍ പാടുന്ന പാട്ടാണെന്റുണ്ണീ
ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ
പകവീട്ടാന്‍ പാടുന്ന പാട്ടാണെന്റുണ്ണീ
പടവാള്‍ തരാം പരിച തരാം
തുളുനാട്ടില്‍ ആശാനെ
കൂട്ടിരുത്താം - അമ്മ കൂട്ടിരുത്താം

ഉണ്ണിക്കൈ വളരേണം ഉണ്ണിക്കാല്‍ വളരേണം
കണ്ണിന്നു കണ്ണായി പൊന്നുണ്ണി വളരേണം
വിരിമാറും വളരേണം വീരനായ് വളരേണം
പടവാളെടുക്കേണം പയറ്റി തെളിയേണം

അപമാനം തീര്‍ക്കേണം അമ്മതന്‍
ചുടുകണ്ണീര്‍ മായ്ക്കേണം
പടവെട്ടാന്‍ പായേണം
മാറ്റാനോടെന്‍ പകവീട്ടാന്‍ പോകേണം
വിരിമാറും വളരേണം വീരനായ് വളരേണം
പടവാളെടുക്കേണം പയറ്റി തെളിയേണം

ചുടുചോര ചിന്തിയാലും പോരിങ്കല്‍
ചൂഴാതെ പൊരുതേണം
മലനാട്ടിന്‍ മകനല്ലേ നിനക്ക്
മരണത്തില്‍ ഭയമരുതേ
മലനാട്ടിന്‍ മകനല്ലേ നിനക്ക്
മരണത്തില്‍ ഭയമരുതേ