A B C D E F G H I J K L M N O P Q R S T U V W X Y Z

Bhagavan  -  Venalinte theekkannil.....ventherinjoree mannil


വേനലിന്റെ തീക്കണ്ണില്‍
വെന്തെരിഞ്ഞൊരീ മണ്ണില്‍
ജ്വാലക്കാറ്റിന്‍ ശ്വാസച്ചൂടില്‍
ജന്മതീരം പൊള്ളും നാളില്‍
കണ്ണിലുണ്ണീ....നീയെന്‍ നോവിന്റെ വൻചിറകില്‍
ഓ...ഓ...വേനലിന്റെ തീക്കണ്ണില്‍
വെന്തെരിഞ്ഞൊരീ മണ്ണില്‍

നീയെന്റെ കുഞ്ഞായില്ലെങ്കിലും
നീറുന്നു ഞാനും നിന്നോര്‍മ്മയില്‍
കൂടെ......നീയില്ലേ........
നീയെന്റെ കുഞ്ഞായില്ലെങ്കിലും
നീറുന്നു ഞാനും നിന്നോര്‍മ്മയില്‍ ....
മിഴിനീരിന്‍ മഴയുള്ളില്‍ വിങ്ങിപ്പെയ്യുന്നു തോരാതെ...
വേനലിന്റെ തീക്കണ്ണില്‍
വെന്തെരിഞ്ഞൊരീ മണ്ണില്‍

ക്രൂരന്റെ കൈയാലീ മാറിലോ.........
കൂരമ്പുകൊണ്ടൊരെന്‍ പൈതലേ...
ദൂരേ..........മായല്ലേ......
ക്രൂരന്റെ കൈയാലീ മാറിലോ........
കൂരമ്പുകൊണ്ടൊരെന്‍ പൈതലേ...
മരുഭൂവിന്‍ കനവോടെ നിന്നെ തേടുന്നു വല്ലാതെ.....
(വേനലിന്റെ തീക്കണ്ണില്‍ .........)