A B C D E F G H I J K L M N O P Q R S T U V W X Y Z

Ivar Vivahitharayal  -  enikku paadanoru paattilundoru pennu..


എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്... (2)
കിളിപ്പെണ്ണ് ….
കുളിരാമ്പലത്തളിര്‍ കൂമ്പിനില്‍ക്കണ കണ്ണ്...
അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്...
ചിരി കണ്ടാല്‍ ചൊക ചോ​​ക്കും ഒരു ചുന്ദരിപ്പെണ്ണ്...

പവിഴമല്ലിമുല്ലയോ പാല്‍നിലാവിലല്ലിയോ
മിഴികളാല്‍ മെനഞ്ഞെടുത്ത മഞ്ഞുമൈനയോ
മഴ നനഞ്ഞ വര്‍ണ്ണമോ...
മാറ്ററിഞ്ഞ സ്വര്‍ണ്ണമോ
മകരമഞ്ഞിലൂഞ്ഞലാടും ​ആതിരേ വരൂ ...
എനിക്കിനിയൊരു മണിക്കുറുമ്പിന്‍റെ ചിറകടിയുടെ ചിരികാലം
എനിക്കു മാത്രമുണ്ടൊരു പെണ്ണ്...
(എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്.. കിളിപ്പെണ്ണ്..)

അകില്‍ പുകഞ്ഞ സന്ധ്യയോ അഴകില്‍ മേഞ്ഞ രാത്രിയോ...
മറയുവാന്‍ മറന്നുപോയ പാര്‍വ്വണേന്ദുവോ
വെറുതെയുള്ള സ്വപ്നമോ വേനലിന്‍റെ രശ്മിയോ...
ഇതള്‍വിതിർന്ന പാരിജാതരാഗമല്ലിയോ...
എനിക്കവളുടെ മൊഴികുടമണി തുടിതുടിക്കണ വെയില്‍ കാലം...
എനിക്കുമാത്രമുണ്ടൊരു പെണ്ണ്..
(എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്...)